കുടിവെള്ള പൈപ്പ് കുഴിച്ചിടാൻ ഇറങ്ങി; മണ്ണിനടിയിൽപ്പെട്ട് യുവാവ് മരിച്ചു 

പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ ചാലിലാണ് യുവാവ് കുടുങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: കുടിവെള്ളത്തിനായി പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ യുവാവ് മണ്ണിനടിയിൽപ്പെട്ട് മരിച്ചു. അട്ടപ്പാടി താവളത്താണ് അപകടം. പുതുശ്ശേരി പാറക്കളം സ്വദേശി സന്ദീപാണ് (34) മരിച്ചത്. 

പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ ചാലിൽ യുവാവ് കുടുങ്ങി. പൊലീസും നാട്ടുകാരും ചേർന്ന് സന്ദീപിനെ അരമണിക്കൂറിനുള്ളിൽ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com