പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 07:41 PM  |  

Last Updated: 06th November 2022 07:41 PM  |   A+A-   |  

kasargod_rape_case

അബ്ദുള്‍ സമദ്, മുഹമ്മദ് സുഹൈല്‍


കാസര്‍കോട്: പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ പീഡിപ്പിക്കുകയും കൂട്ടുകാര്‍ക്ക് കൈമാറുകയും ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്‌കുമാര്‍ ആലക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസില്‍ രണ്ട് പ്രതികളെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

എരിയാല്‍ സ്വദേശി അബ്ദുള്‍ സമദ് (40), നെല്ലിക്കട്ടയിലെ മുഹമ്മദ് സുഹൈല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.

നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖ് (28), മുളിയാര്‍ മാസ്തിക്കുണ്ടിലെ എംഎസ് അന്‍സാറുദ്ദീന്‍ തങ്ങള്‍ (29), മാസ്തിക്കുണ്ട് സാദാത്ത് മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ (33), മീപ്പുഗുരി സൈനബ മന്‍സിലിലെ ടിഎസ് മുഹമ്മദ് ജാബിര്‍ (28) എന്നിവരെയാണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ മത്സ്യ തൊഴിലാളിയെന്ന വ്യാജേന ഒളിവിൽ കഴിഞ്ഞു; 15 വർഷങ്ങൾക്ക് ശേഷം കൊലക്കേസ് പ്രതി പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ