മത്സ്യ തൊഴിലാളിയെന്ന വ്യാജേന ഒളിവിൽ കഴിഞ്ഞു; 15 വർഷങ്ങൾക്ക് ശേഷം കൊലക്കേസ് പ്രതി പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 02:47 PM  |  

Last Updated: 06th November 2022 02:47 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തൃശൂർ: കൊലക്കേസ് പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കൊടുങ്ങല്ലൂരിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

കൂരിക്കുഴി വെളിച്ചപ്പാട് കൊലക്കേസിലെ രണ്ടാം പ്രതി വിജീഷാണ് പിടിയിലായത്. 2007ലാണ് കേസിനാസ്പദമായ സംഭവം. കൂരിക്കുഴി കോഴിപ്പറമ്പ് അമ്പലത്തിലെ വെളിച്ചപ്പാട് ഷൈൻ ആണ് കൊല്ലപ്പെട്ടത്. 

കേസിലെ രണ്ടാം പ്രതിയായ വിജീഷ് കണ്ണൂരിൽ മത്സ്യത്തൊഴിലാളിയെന്ന വ്യാജേന ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒരു കാടിളകി വരുന്നുണ്ടല്ലോ'- കെഎസ്ആർടിസിയുടെ 'താമരാക്ഷൻ പിള്ള!' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ