'ഒരു കാടിളകി വരുന്നുണ്ടല്ലോ'- കെഎസ്ആർടിസിയുടെ 'താമരാക്ഷൻ പിള്ള!' 

നിലവിൽ ഞായറാഴ്ച ദിവസങ്ങളിൽ കല്യാണ ഓട്ടങ്ങൾക്ക് കെഎസ്ആർടിസി വാടകയ്ക്ക് നൽകാറുണ്ട്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കൊച്ചി: നിയമം കാറ്റിൽ പറത്തി കെഎസ്ആർടിസിയുടെ കല്യാണ യാത്ര. കോതമം​ഗലത്തു നിന്ന് അടിമാലിയിലേക്കാണ് ബസിന്റെ റോഡ്, വാഹന നിയമങ്ങൾ ലംഘിച്ചുള്ള യാത്ര. 'ഈ പറക്കും തളിക' എന്ന സിനിമയിലെ രം​ഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കാടും പടലും നിറയെ അലങ്കാരമെന്നോണം വച്ചുപിടിപ്പിച്ചായിരുന്നു ബസിന്റെ യാത്ര. മാത്രമല്ല ചിത്രത്തിലെ ബസിന്റെ പേരായ 'താമരാക്ഷൻ പിള്ള' എന്ന പേരും കെഎസ്ആർടിസിയെന്ന പേര് മായ്ച്ച് വലിയ അക്ഷരത്തിൽ പതിപ്പിച്ചിരുന്നു.

നിലവിൽ ഞായറാഴ്ച ദിവസങ്ങളിൽ കല്യാണ ഓട്ടങ്ങൾക്ക് കെഎസ്ആർടിസി വാടകയ്ക്ക് നൽകാറുണ്ട്. 30 ദിവസം മുൻപ് ബസ് ബുക്ക് ചെയ്തത് സംബന്ധിച്ച് നോട്ടീസ് നൽകണമെന്നാണ് നിയമം. ബസ് വാടകയ്ക്ക് എടുത്താൽ യാതൊരുവിധത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ പാടില്ലെന്നും നിയമത്തിലുണ്ട്. 

കെഎസ്ആർടിസിയിൽ പരസ്യങ്ങൾ പോലും പാടില്ലെന്ന കർശന ഉത്തരവ് നിൽക്കെയാണ് സകല സീമകളും ലംഘിച്ചുള്ള ഇത്തരം നടപടി. വാഴയും തെങ്ങിന്റെ ഓലയും കാടും പടലുമൊക്കെ കുത്തിനിറച്ചായിരുന്നു 'താമരാക്ഷൻ പിള്ള'യുടെ യാത്ര. കോതമം​ഗലത്തു നിന്ന് യാത്ര തുടങ്ങിയ ബസ് അടിമാലിയിലേക്കാണ് പോകുന്നത്. അതിനിടെ പല സ്ഥലത്തും ബസ് നിർത്തി ആളുകൾ ഇറങ്ങി കുറച്ച് സമയം ആഘോഷം നടത്തിയ ശേഷം യാ‌ത്ര തുടരുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com