വീടുവിട്ടിറങ്ങിയ 17കാരിയെ സഹായവാ​ഗ്ദാനം നൽകി ലോഡ്ജിലെത്തിച്ചു, മകളെന്നു പറഞ്ഞ് മുറിയെടുത്ത് പൂട്ടിയിട്ടു; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 06:59 AM  |  

Last Updated: 06th November 2022 07:05 AM  |   A+A-   |  

kozhikode

 

കോഴിക്കോട്; വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ 17കാരിയെ സഹായവാ​ഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ച് മുറിയിൽ പൂട്ടിയിട്ട 53കാരൻ അറസ്റ്റിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉസ്മാന്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിലാണ് പെൺകുട്ടിയെ പൂട്ടിയിട്ടത്.  വെള്ളിയാഴ്ച രാത്രി കോഴിക്കോട് നഗരത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

വീട്ടിൽനിന്നു പിണങ്ങിയിറങ്ങിയ പെൺകുട്ടി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഉസ്മാനുമായി പരിചയപ്പെടുന്നത്. സഹായ വാ​ഗ്ദാനം നടത്തിയ ഉസ്മാൻ തൊട്ടടുത്തുള്ള ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. അച്ഛനും മകളുമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുറിയെടുത്തത്. അതിന് ശേഷം കുട്ടിയെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. 

കോഴിക്കോട് ടൗൺ പൊലീസ് എത്തിയാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. ഉസ്‍മാനെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടിയെ ബാലികാമന്ദിരത്തിൽ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ ശക്തമായ മഴയും ഇടിമിന്നലും; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ