'റൈഡ് ടു മാര്യേജ്', കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് സൈക്കിളില്‍ വരന്‍; വേറിട്ട കല്യാണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 07:13 AM  |  

Last Updated: 07th November 2022 07:13 AM  |   A+A-   |  

cycle

പ്രതീകാത്മക ചിത്രം

 

തൃശൂര്‍:  കല്യാണത്തിന് മണ്ഡപത്തില്‍ എത്തിയതും തിരിച്ചുപോയതും വരന്‍ സൈക്കിളില്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന കല്യാണമാണ് വരന്റെ വേറിട്ട യാത്ര കൊണ്ട് വ്യത്യസ്തമായത്.

ക്ഷേത്രത്തിന് മുന്നിലെ കല്യാണ  മണ്ഡപത്തില്‍  പ്രണയിനിയെയാണ് വരന്‍ താലി ചാര്‍ത്തിയത്.  തുടര്‍ന്ന്് സ്വദേശമായ കോയമ്പത്തൂര്‍ക്ക് 5  കൂട്ടുകാര്‍ക്ക് ഒപ്പം സൈക്കിളില്‍ യാത്ര തിരിച്ചു. വധുവും സംഘവും വരന്‍ എത്തുന്ന സമയം കണക്കാക്കി സാവധാനം കോയമ്പത്തൂര്‍ക്ക് പോയി. 'റൈഡ് ടു മാര്യേജ്' എന്നാണ് സൈക്കിള്‍ യാത്രയ്ക്ക് നല്‍കിയ പേര്.

അഹമ്മദാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ശിവസൂര്യനും  അഞ്ജനയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. കോയമ്പത്തൂര്‍ തൊണ്ടമുത്തൂര്‍ സെന്തില്‍ രാമന്റെയും ജ്യോതിമണിയുടെയും മകനാണ് ശിവസൂര്യ. കണ്ണൂര്‍ പാനൂര്‍ വീട്ടില്‍ സത്യന്റെ മകളാണ് അഞ്ജന. 

വിവാഹത്തിന് ശിവസൂര്യയും കൂട്ടുകാരും  കോയമ്പത്തൂരില്‍ നിന്നെത്തിയതും സൈക്കിളില്‍ ആയിരുന്നു. ശനിയാഴ്ച രാവിലെ പുറപ്പെട്ട് 150 കിലോമീറ്റര്‍  ചവിട്ടി ഗുരുവായൂരിലെത്തിയത് വൈകിട്ട് 5ന്. ഇന്നലെ താലികെട്ടും  സദ്യയും കഴിഞ്ഞ് ഉച്ചയ്ക്ക് 1ന് ശിവസൂര്യയും  സംഘവും ഇവിടെ നിന്ന് പുറപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കരടി ചാടിവീണു, കാലുകൾക്കിടയിലാക്കി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്, തീവ്രപരിചരണവിഭാഗത്തിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ