വിവാദ കത്ത്; മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 07:59 AM  |  

Last Updated: 08th November 2022 07:59 AM  |   A+A-   |  

arya_rajendran

ആര്യാ രാജേന്ദ്രന്‍/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: ന​ഗരസഭാ മേയറുടെ പേരില്‍ പുറത്തുവന്ന വിവാദ കത്ത് സംബന്ധിച്ച പരാതിയിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ഡിആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും. 

കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കത്തിന്‍റെ ഉറവിടം അന്വേഷിക്കണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശയായിരിക്കും ക്രൈം ബ്രാഞ്ച് സമര്‍പ്പിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ആ പരിഹാസവും വിമര്‍ശനവും പൊറുക്കാനാവാത്ത തെറ്റ്'; ദിവ്യ എസ് അയ്യരെ പിന്തുണച്ച് കെ കെ ശൈലജ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ