കൂടെ താമസിച്ചിരുന്നയാള്‍ക്ക് വിഷം നല്‍കിയ ശേഷം യുവതി ആത്മഹത്യ ചെയ്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 06:26 AM  |  

Last Updated: 08th November 2022 06:26 AM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

കാസർകോട്: കൂടെ താമസിച്ചിരുന്നയാൾക്ക് വിഷം നൽകിയതിന് ശേഷം 45കാരി വിഷം കഴിച്ച് മരിച്ചു. കാഞ്ഞങ്ങാടിന് സമീപം ആവിക്കരയിലാണ് സ്ത്രീയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രമയാണ് മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണൻ എന്നയാളെ അവശ നിലയിലാണ് വീടിനുള്ളിൽ കണ്ടെത്തിയത്. ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ജയപ്രകാശിന്റെ മൊഴി. 

ഹോട്ടല്‍ തൊഴിലാളിയാണ് വയനാട് സ്വദേശിയായ ജയപ്രകാശ്. ദീര്‍ഘനാളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ എന്‍ഐഎ തടവുകാരനില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ