കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 08:40 PM  |  

Last Updated: 09th November 2022 08:40 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

പാലക്കാട്: കെഎസ്ആര്‍ടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയയാള്‍ അറസ്റ്റില്‍. യാക്കര സ്വദേശി കൃഷ്ണന്‍കുട്ടിയാണ് അറസ്റ്റിലായത്. കേന്ദ്ര സര്‍ക്കാരിന്റെ കാസര്‍കോട് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സെന്ററിലെ അറ്റന്‍ഡറാണ്.

പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസില്‍ വെച്ചാണ് ഇയാള്‍ കെഎസ്ആര്‍ടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. സ്ത്രീത്വത്തെ അപമാനിക്കുന രീതിയില്‍ പ്രതി പെരുമാറിയെന്നാണ് പരാതി.

ഈ വാര്‍ത്ത കൂടി വായിക്കൂ കാണാതായ വിദ്യാര്‍ത്ഥി തോട്ടില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ