ബദിയടുക്കയിലെ ഡോക്ടര്‍ കര്‍ണാടകയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; അഞ്ചുപേര്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 10:02 AM  |  

Last Updated: 11th November 2022 10:02 AM  |   A+A-   |  

krishnamoorthy

ഡോക്ടര്‍ കൃഷ്ണമൂര്‍ത്തി

 

കാസര്‍കോട്: കാസര്‍കോട് ബദിയടുക്കയിലെ ദന്തഡോക്ടര്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലെ കുന്താപുരത്ത് ഇന്നലെയാണ് റെയില്‍വേ ട്രാക്കില്‍ ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ (52) മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ക്ലിനിക്കിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് ബദിയടുക്ക പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഡോക്ടറെ കാണാതായത്. ബൈക്കുമെടുത്ത് ക്ലിനിക്കില്‍ നിന്നും പോകുകയായിരുന്നു.

പിന്നീട് ബൈക്ക് നഗരത്തില്‍ നിന്നും കണ്ടെത്തി. അപമര്യാദയായി പെരുമാറി എന്നാരോപിച്ച് പരാതി നല്‍കിയ യുവതിയുടെ ബന്ധുക്കള്‍ ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. ഭീഷണിപ്പെടുത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ