സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി; പീഡിപ്പിക്കാൻ ശ്രമം; ഓടുന്ന വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടി 23 കാരി; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 07:23 AM  |  

Last Updated: 13th November 2022 07:23 AM  |   A+A-   |  

lady

പ്രതീകാത്മക ചിത്രം

 

കാസർകോട്: കാറിൽ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കയറ്റി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകീട്ട്  കാസർകോട് പെരിയയിലാണ് സംഭവം. പെരിയ സ്വദേശി രാമചന്ദ്രൻ നായരെ (62) ആണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

പരിഭ്രാന്തിയിലായ 23കാരി ഓടുന്ന കാറിൽനിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് കാറിൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെരിയ കേന്ദ്രസർവകലാശാലയ്ക്ക് സമീപമുള്ള കുടുംബശ്രീ ഹോട്ടലിൽ ചായ കുടിക്കുകയായിരുന്നു യുവതി. ഇതിനിടെ സൗഹൃദം നടിച്ച് അടുത്തുകൂടിയ രാമചന്ദ്രൻ നായർ സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റി.

ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് രാമചന്ദ്രൻ നായർ യുവതിയെ ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ പരിഭ്രമിച്ച യുവതി ഭയന്ന് നിലവിളിച്ചുകൊണ്ട്, ഓടുന്ന കാറിൽ നിന്നും പുറത്തേക്ക് ചാടി. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരും വിദ്യാർഥികളും വാഹനം തടഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

മൂന്നാറില്‍ ഉരുള്‍പൊട്ടി കാണാതായ വിനോദസഞ്ചാരിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും; ഒലിച്ചുപോയ ബസ് നിശ്ശേഷം തകര്‍ന്ന നിലയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ