ബലാത്സംഗക്കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍; അറസ്റ്റ് ചെയ്തത് സ്റ്റേഷനില്‍ നിന്നും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 10:44 AM  |  

Last Updated: 13th November 2022 11:15 AM  |   A+A-   |  

sunu

അറസ്റ്റിലായ ഇൻസ്പെക്ടർ സുനു/ ടിവി ദൃശ്യം

 

കൊച്ചി: കൂട്ട ബലാത്സംഗക്കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 

പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഇന്‍സ്‌പെക്ടറെ അറസ്റ്റു ചെയ്തത്. തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു വീട്ടമ്മയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസിന്റെ നടപടി. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 

ഇന്‍സ്‌പെക്ടര്‍ സുനു അടക്കമുള്ള സംഘം പീഡിപ്പിച്ചു എന്നാണ് പരാതി. രാവിലെ ജോലിക്കെത്തിയപ്പോള്‍ ഇന്‍സ്‌പെക്ടര്‍ സുനുവിനെ തൃക്കാക്കര പൊലീസ്, സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ഫറൂഖ് ഡിവൈഎസ്പി അടക്കമുള്ളവരെ വിവരം അറിയിച്ചശേഷമായിരുന്നു തൃക്കാക്കര പൊലീസിന്റെ നടപടി.കേസിലെ മൂന്നാം പ്രതിയാണ് ഇൻസ്പെക്ടർ. തൃക്കാക്കരയിലും കടവന്ത്രയിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. 

വീട്ടിൽ വെച്ച് ഭീഷണിപ്പെടുത്തിയും ബലാത്സം​ഗം ചെയ്തുവെന്ന് യുവതി പറയുന്നു. യുവതിയുടെ ഭർത്താവ് ജയിലിലാണ്.  കേസിൽ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് അടക്കം ആറു പ്രതികളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി; പീഡിപ്പിക്കാൻ ശ്രമം; ഓടുന്ന വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടി 23 കാരി; അറസ്റ്റ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ