പള്ളിയില്‍ പോയ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ബൈക്ക് കുത്തിമറിച്ചിട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 08:59 AM  |  

Last Updated: 13th November 2022 09:00 AM  |   A+A-   |  

johny

ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ദമ്പതികള്‍/ ടിവി ദൃശ്യം

 

ഇടുക്കി: ഇടുക്കിയില്‍ പള്ളിയില്‍ പോയ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കുറ്റിപ്പാലായില്‍ ജോണിയും ഭാര്യ ഡെയ്‌സിയുമാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇടുക്കി ആനക്കുളത്തു വെച്ചായിരുന്നു സംഭവം. പള്ളിയിലേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്ക് ആന കുത്തിമറിച്ചിട്ടു. തെറിച്ചു വീണ ഇവര്‍ ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

ജോണിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഡെയ്‌സിയുടെ ശരീരത്തിലും നേരിയ പരിക്കുകളുണ്ട്. വനപാലകരെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

മൂന്നാര്‍ മണ്ണിടിച്ചില്‍: കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ