എന്‍ജിനീയറിങ് പ്രവേശനം: സമയപരിധി ഈ മാസം 30 വരെ നീട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 08:20 AM  |  

Last Updated: 15th November 2022 08:20 AM  |   A+A-   |  

students

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള സമയം ഈ മാസം 30 വരെ സുപ്രീംകോടതി നീട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 

ഒക്ടോബര്‍ 25 ആയിരുന്നു പ്രവേശനത്തിനുള്ള അവസാന തീയതി. എന്നാല്‍ ബി ടെക്കിന് 217 സീറ്റുകളും എം ടെക്കിന് 253 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. 

പ്രവേശനത്തീയതി നീട്ടിക്കിട്ടിയാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമാകുമെന്ന് സ്റ്റാന്‍ഡിങ് കോണ്‍സെല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ശ്യാമ പ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്യുമ്പോള്‍ നെഹ്റു ആയിരുന്നു പ്രധാനമന്ത്രി, അതുപോലും അറിയില്ല'; സുധാകരനെതിരെ മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ