'പങ്കെടുത്തത് 25000 പേര്‍ മാത്രം, കേരളത്തിലെ ബാക്കി ജനം എനിക്കൊപ്പം'; രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച് ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 10:11 PM  |  

Last Updated: 15th November 2022 10:15 PM  |   A+A-   |  

GOVERNOR

ഗവര്‍ണര്‍ മാധ്യമങ്ങളോട് ,സ്‌ക്രീന്‍ഷോട്ട്‌

 

തിരുവനന്തപുരം:  ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവന്‍ വളഞ്ഞ് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 25000 പേരാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത്. കേരളത്തില്‍ മൂന്നര കോടി ജനങ്ങളുണ്ട്. കേരളത്തിലെ ബാക്കി ജനങ്ങളുടെ പിന്തുണ തനിക്കൊപ്പമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ഗവര്‍ണര്‍.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്കാണ് താന്‍ ഇടപെടല്‍ നടത്തുന്നത്. വിദ്യാര്‍ഥികള്‍ പുറത്ത് പോയി പഠിക്കുന്ന അവസ്ഥയാണ്. ഇതില്‍ മാറ്റം വരണം. ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ തനിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കാന്‍ താന്‍ തയ്യാറാണ്. ഇക്കാര്യം മുന്‍പും പറഞ്ഞിട്ടുണ്ട്. സര്‍വകലാശാലകളുടെ കാര്യം വ്യത്യസ്തമാണ്. അതില്‍ ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് ഇടപെടാന്‍ അധികാരമുണ്ട്. വിസിക്ക് സുരക്ഷ ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് കത്തെഴുതിയതില്‍ തെറ്റില്ല. ഏത് പൗരനും സുരക്ഷ ആവശ്യപ്പെട്ട് പൊലീസിന് കത്തെഴുതാം. വിസിമാരുടെ വിഷയത്തില്‍ ഹൈക്കോടതി വിധി അനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നാല് ഇന്നോവ ക്രിസ്റ്റ കൂടി; മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ