പ്രതിയുടെ വീട്ടില്‍ കാവല്‍; സ്വര്‍ണവും പണവും മോഷ്ടിച്ചു, സിഐക്ക് എതിരെ കുറ്റപത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 07:25 PM  |  

Last Updated: 16th November 2022 07:25 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ ക്രൈംബ്രാഞ്ച് കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസിന് എതിരെ കുറ്റപത്രം. പ്രതിയുടെ വീട്ടില്‍ നിന്നെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്ന് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 

2009ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഞ്ചാവ് കേസിലെ പ്രതിയുടെ വീടിന് അന്ന് പേരൂര്‍ക്കട പ്രൊബേഷണറി എസ്‌ഐ ആയിരുന്ന സിബി തോമസിനെ കാവലിന് നിയോഗിച്ചിരുന്നു. ഈ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്നാണ് കേസ്. 

അന്നത്തെ പേരൂര്‍ക്കട സിഐ അശോകന്‍, എസ്‌ഐ നിസാം എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കി. അശോകനും നിസാമാനുമെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ നടുറോഡില്‍ കാറ് വളഞ്ഞ് പൊലീസ്; ആലപ്പുഴയില്‍ യുവതിയുടെ രണ്ടുകോടി തട്ടിയ പ്രതിയെ സാഹസികമായി പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ