കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണജോലിക്കിടെ മണ്ണിടിച്ചില്‍; ഒരാള്‍ മണ്ണിനടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 11:11 AM  |  

Last Updated: 17th November 2022 11:16 AM  |   A+A-   |  

sushanth_new

മണ്ണിനടിയില്‍പ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു/ ടിവി ദൃശ്യം

 

കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണജോലിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി അപകടത്തില്‍പ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി സുശാന്ത് ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

ഇയാളുടെ കഴുത്തറ്റം മണ്ണിനടിയിലായി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഇയാള്‍ക്ക് ഓക്‌സിജന്‍ നല്‍കി. കുടിക്കാന്‍ വെള്ളവും നല്‍കി. ആദ്യം നെഞ്ചുവരെ ഭാഗത്തെ മണ്ണു ര7ാപ്രവര്‍ത്തകര്‍ നീക്കിയെങ്കിലും, വീണ്ടും മണ്ണിടിച്ചിലുണ്ടായതാണ് ആശങ്ക സൃഷ്ടിച്ചത്.

മഠത്തു കാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ രാവിലെ ഒമ്പതുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ മണ്‍തിട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിയില്‍ നാലുപേര്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് മണ്ണിടിച്ചിലുണ്ടായത്. 

രണ്ടു മലയാളികളും രണ്ടു ഇതര സംസ്ഥാന തൊഴിലാളികളുമാണ് ജോയിലിലേര്‍പ്പെട്ടിരുന്നത്. ഇതില്‍ മൂന്നുപേര്‍ മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞു വീണത് പരിഭ്രാന്തി പരത്തി. തുടര്‍ന്ന് ജെസിബി അടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കള്ളുചെത്തു തൊഴിലാളിയുടെ നേര്‍ക്ക് കാട്ടാന ആക്രമണം, ബൈക്ക് തകര്‍ത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ