റോഡരികില്‍ നിന്ന ഒമ്പതുവയസ്സുകാരിയെ എടുത്തുയര്‍ത്തി നിലത്തേക്കെറിഞ്ഞു; യുവാവിന്റെ ക്രൂരത, പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 02:02 PM  |  

Last Updated: 17th November 2022 02:02 PM  |   A+A-   |  

sidhiq_attack

കുട്ടിയെ ആക്രമിക്കുന്നു/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

കാസര്‍കോട് : കാസര്‍കോട് മഞ്ചേശ്വരത്ത് റോഡരികില്‍ നിന്ന വിദ്യാര്‍ത്ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആണ് ആക്രമിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍, വിദ്യാര്‍ത്ഥിനിയെ എടുത്തെറിഞ്ഞ കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

റോഡില്‍  നില്‍ക്കുകയായിരുന്ന ഒമ്പത് വയസുകാരിയുടെ അടുത്തേക്കു വന്ന അബൂബക്കര്‍ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മഞ്ചേശ്വരം ഉദ്യാവര  ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.

കുട്ടിയെ എടുത്തുയര്‍ത്തിയശേഷം നിലത്തേക്ക് എറിയുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. 'സൈക്കോ' എന്ന ഇരട്ട പേരില്‍ അറിയപ്പെടുന്ന അബൂബക്കര്‍ സിദീഖ്, നേരത്തെയും വിദ്യാര്‍ത്ഥികളെ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മിഷന്‍, കര്‍ശന നടപടിയെടുക്കാന്‍ മഞ്ചേശ്വരം പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അലക്ഷ്യമായി ബൈക്ക് യൂടേണ്‍ എടുത്തു; തട്ടി മറിഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരിക്കു മേല്‍ ബസ് കയറിയിറങ്ങി; ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ