സ്കൂളിലേക്ക് പോയ അധ്യാപകൻ കാറിൽ മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 11:46 AM  |  

Last Updated: 17th November 2022 11:46 AM  |   A+A-   |  

seat

പ്രതീകാത്മക ചിത്രം

കോട്ടയം: നിര്‍ത്തിയിട്ട കാറിനുള്ളില്‍ സ്‌കൂള്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. എരുമേലിയിലാണ് സംഭവം. കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ അധ്യാപകന്‍ ഷഫി യൂസഫ് (33) ആണ്  മരിച്ചത്.

എരുമേലി ചരളയ്ക്ക് സമീപമാണ് നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

രാവിലെ സ്‌കൂളിലേക്ക് പോയ അധ്യാപകനെ നിര്‍ത്തിയിട്ട കാറില്‍ അവശ നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

തുടര്‍ന്ന് പൊലീസെത്തി കാറിന്റെ ചില്ല് തകര്‍ത്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭീതി വിതച്ച് ഒറ്റയാന്‍; അതിരപ്പിള്ളി റോഡില്‍ 'കബാലി' ഇന്നും ഇറങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ