മീനങ്ങാടിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 09:23 AM  |  

Last Updated: 17th November 2022 09:23 AM  |   A+A-   |  

TIGER

പ്രതീകാത്മക ചിത്രം

 

കൽപ്പറ്റ; വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നാട്ടിൽ ഇറങ്ങി ഭീതിവിതച്ച കടുവ  നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞിരുന്നു. 

നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.  കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. പ്രതിഷേധം വർധിച്ചതോടെ ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയിൽ സ്ഥാപിച്ചു. കുപ്പമുടി എസ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ കുടുങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാല മോഷ്ടിച്ചെന്ന് സംശയം, സവാരിക്ക് വിളിച്ച് പിന്നിൽ നിന്ന് കഴുത്തിൽ കുത്തി; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ