തിരുവനന്തപുരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 08:16 PM  |  

Last Updated: 18th November 2022 08:16 PM  |   A+A-   |  

hospital

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കമലേശ്വരത്ത് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‌സല്‍ ആണ് മരിച്ചത്. സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്ന് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പ്രതികള്‍ റിമാന്‍ഡിലാണ്. 

കമലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഒരാഴ്ച മുന്‍പ് വൈകീട്ടാണ് സംഭവം. സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഇന്ന് മരണം സംഭവിച്ചത്.  

അഫ്‌സലിന്റെ കാലിലാണ് ഗുരുതരമായി പരിക്കേറ്റത്. കാലിന്റെ ഞരമ്പ് മുറിഞ്ഞ് രക്തം ഏറെ നഷ്ടപ്പെട്ടു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം അശ്വിന്റെ സഹോദരന്‍ സഞ്ചരിച്ച ബൈക്ക് സ്‌കൂളിന് മുന്നില്‍ വച്ച് തട്ടിയതുമായി ബന്ധപ്പെട്ട് അഫ്‌സലിന്റെ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാറിൽ മോഡലിനെ കൂട്ടബലാത്സം​ഗം ചെയ്തു; കൊച്ചിയിൽ മൂന്ന് യുവാക്കളും സ്ത്രീയും പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ