കാറിൽ മോഡലിനെ കൂട്ടബലാത്സം​ഗം ചെയ്തു; കൊച്ചിയിൽ മൂന്ന് യുവാക്കളും സ്ത്രീയും പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 07:16 PM  |  

Last Updated: 18th November 2022 07:22 PM  |   A+A-   |  

plit verdict on criminalizing marital rape

പ്രതീകാത്മക ചിത്രം

 

കൊച്ചി: ന​ഗരത്തിൽ മോഡലായ യുവതി കാറിൽ വച്ച് കൂട്ട ബലാത്സം​ഗത്തിന് ഇരയായി. മൂന്ന് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിലായി. 

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ബാറിലെത്തിയ 19കാരിയായ യുവതി അവിടെ വച്ച് കുഴഞ്ഞു വീണിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഇവരെ കാറിൽ കയറ്റി കൊണ്ടു പോയി. പിന്നാലെയാണ് ബലാത്സം​ഗം ചെയ്തത്. 

തുടർന്ന് യുവതിയെ അവർ താമസിക്കുന്ന കാക്കനാട്ടെ വീട്ടിൽ ഇറക്കി വിട്ടു. മോഡലിന്റെ സുഹൃത്തായ യുവതിയാണ് വിഷയം പൊലീസിൽ അറിയിച്ചത്. അതിക്രമത്തിന് ഇരയായ യുവതിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

അറസ്റ്റിലായ മൂന്ന് യുവാക്കൾ മലയാളികളാണ്. പിടിയിലായ സ്ത്രീ മലയാളി അല്ല എന്നാണ് പൊലീസ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പത്തനംതിട്ടയില്‍ ഒന്‍പത് വയസുകാരനെ കടിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു; വായില്‍ നിന്ന് നുരയും പതയും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ