പരസ്പരം ഏറ്റുമുട്ടി അംഗങ്ങള്‍; കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു, പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 05:19 PM  |  

Last Updated: 19th November 2022 05:19 PM  |   A+A-   |  

tvm

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

തിരുവനന്തപുരം: കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വിളിച്ച നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും 'മേയര്‍ ഗോ ബാക്ക്' മുദ്രാവാക്യങ്ങളുമുയര്‍ത്തി മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നഗരസഭ യോഗം അവസാനിപ്പിച്ചു. ഒരു മണിക്കൂറോളം നഗരസഭ സംഘര്‍ഷാവസ്ഥയില്‍ ആയിരുന്നു. 

മേയര്‍ക്ക് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പ്രതിരോധിച്ച് എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ചോദിച്ചു. 

മേയറെ അധ്യക്ഷസ്ഥാനത്തിരുത്തി കത്തുവിവാദം ചര്‍ച്ചചെയ്യാനാവില്ലെന്ന നിലപാടാണ് ബിജെപിയും യുഡിഎഫും ഉയര്‍ത്തിയത്. മേയറിനെ മാറ്റിനിര്‍ത്തി വേണം ഈ ചര്‍ച്ച നടത്താനെന്നറിയിച്ച് ഇരുകക്ഷികളും കത്ത് നല്‍കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഇത് അംഗീകരിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ