സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 04:45 PM  |  

Last Updated: 19th November 2022 04:45 PM  |   A+A-   |  

bribe

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വയനാട്ടിലും തിരുവനന്തപുരത്തും സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന. കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കും തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ് കൈക്കൂലി വാങ്ങുന്നതിന്നിടെ വിജിലന്‍സ് പിടിയിലായത്.

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് രഘു കെട്ടിട നമ്പരിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ, ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയും തിരുവനന്തപുരം ജില്ല കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാര്‍ കരാറുകാരനില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ, ഇന്ന് ഉച്ചയ്ക്ക് 01.30 ഓടെയുമാണ് വിജിലന്‍സ് പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 'സ്വപ്‌നയ്ക്ക് ജോലി നല്‍കിയതു മുതല്‍ പ്രതികാരം'; എച്ച്ആര്‍ഡിഎസ്  കേരളം വിടുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ