17കാരിയെ പീഡിപ്പിച്ചതിന് ആറു മാസം മുൻപ് അറസ്റ്റിലായി, ജാമ്യത്തിൽ ഇറങ്ങി 14കാരിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 09:35 AM  |  

Last Updated: 20th November 2022 09:39 AM  |   A+A-   |  

POCSO_CASE

അജിത്ത്

 

പത്തനംതിട്ട; പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ ജാമ്യത്തിലിറങ്ങിയ യുവാവ് പതിനാലുകാരിയെ പീഡിപ്പിച്ചു. ഏനാദിമംഗലം ചാങ്കൂർ സ്വദേശി പുനലൂർ കരവാളൂർ മാത്രനിരപ്പത്ത് ഹൗസിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്താണ് (21) പോക്സോ കേസിൽ അറസ്റ്റിലായത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പതിനാലുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതു മൊബൈലിൽ പകർത്തിയ ശേഷം ചിത്രവും മറ്റും മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു.

6 മാസം മുൻപാണ് ഇയാൾ മറ്റൊരു കേസിൽ പിടിയിലാകുന്നത്. പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ കൈക്കലാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പതിനാലുകാരിയെ പീഡിപ്പിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി, മലപ്പുറം തോണി അപകടത്തിൽ മരണം നാലായി

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ