പി ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് കാർ; 35 ലക്ഷം അനുവദിച്ച് സർക്കാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 09:18 AM  |  

Last Updated: 21st November 2022 09:18 AM  |   A+A-   |  

p jayarajan against cpi

പി ജയരാജന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം; സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ വാങ്ങാൻ 35 ലക്ഷം അനുവദിച്ച് സർക്കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാർ വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിന് 35 ലക്ഷം രൂപ പാസാക്കി. 

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. ജയരാജന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഉത്തരവിൽ പറയുന്നത്. സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാ​ഗമായി ചെലവുകൾ വെട്ടിച്ചുരുക്കുന്നതിനിടെയാണ് നടപടി. 

ഈ വാർത്ത കൂടി വായിക്കൂ 

പ്രണയം നടിച്ച് വിളിച്ചുവരുത്തി അടുത്തിടപെട്ടു, സൗകര്യം ഒരുക്കി ഭർത്താവ്; 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി വ്ലോ​ഗർ 23 ലക്ഷം തട്ടി; കേസ്

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ