പ്രണയം നടിച്ച് വിളിച്ചുവരുത്തി അടുത്തിടപെട്ടു, സൗകര്യം ഒരുക്കി ഭർത്താവ്; 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി വ്ലോ​ഗർ 23 ലക്ഷം തട്ടി; കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 09:02 AM  |  

Last Updated: 21st November 2022 09:02 AM  |   A+A-   |  

honey_trap

റാഷിദയും നിഷാദും/ ഫെയ്സ്ബുക്ക്

 

മലപ്പുറം; ഉന്നതസ്വാധീനമുള്ള 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്ലോ​ഗർക്കും ഭർത്താവിനുമെതിരെ കേസ്. വ്ലോഗറായ റാഷിദയ്ക്കും ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനുമെതിരെയാണ് കേസെടുത്തത്. നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

കൽപകഞ്ചേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ദമ്പതികൾ. 28കാരിയായ റാഷിദ പ്രണയം നടിച്ചാണ് 68കാരനുമായി ബന്ധം സ്ഥാപിച്ചത്. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. എന്നാൽ ഇത് ഭർത്താവ് കണ്ടതായി നടിച്ചില്ല. രഹസ്യമായി സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതും ഭർത്താവാണ്. 

ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്.  പിന്നീട് ഭീഷണിയായി. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി 23 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള  68കാന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പ് മനസിലാക്കിയത്. ഇവർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് നിഷാദിനെ അറസ്റ്റ് ചെയ്തത്.  റാഷിദയ്ക്കെതിരെയും നടപടികൾ ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

'പോളണ്ടിൽ പോകാൻ വൈകും, റഷ്യ മതിയോ?' ജോബ് വീസ എന്നു പറഞ്ഞ് ബിസിനസ് വീസ നൽകി; തട്ടിയത് ലക്ഷങ്ങൾ, യുവതി അറസ്റ്റിൽ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ