വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശം, വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 06:32 AM  |  

Last Updated: 23rd November 2022 06:32 AM  |   A+A-   |  

cpm

പ്രതീകാത്മക ചിത്രം


 

കോട്ടയം:വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്‌തെന്ന പരാതിയില്‍  സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനു സസ്‌പെന്‍ഷന്‍. വാഴൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമായ ആള്‍ക്കെതിരെയാണു പരാതി. 

വീട്ടമ്മയുടെ ഭര്‍ത്താവാണു പാര്‍ട്ടിക്കു പരാതി നല്‍കിയത്. വീട്ടമ്മയ്ക്ക് ഇയാള്‍ വാട്‌സാപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണു പരാതി.

ഈ വാര്‍ത്ത കൂടി വായിക്കൂ ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്തണം; സര്‍ക്കാരിന് ശുപാര്‍ശ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ