വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; തൊണ്ടയിടറി മുദ്രാവാക്യങ്ങള്‍, വികാരനിര്‍ഭരം 

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തലശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്


കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തലശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. മൃതദേഹം ടൗണ്‍ഹാളില്‍ എത്തിച്ചതിന് പിന്നാലെ കോടിയേരിയുടെ ഭാര്യ വിനോദിനിയും മകന്‍ ബിനീഷ് കോടിയേയിരും ടൗണ്‍ ഹാളിലെത്തി. മൃതദേഹത്തിന് അരികിലെത്തിയ വിനോദിനി സങ്കം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. 

അമ്മയെ മകന്‍ ബിനീഷ് കോടിയേരി ചേര്‍ത്തു പിടിച്ചെങ്കിലും വിനോദിനി കുഴഞ്ഞുവീണു. കെ കെ ശൈലജയും പി കെ ശ്രീമതിയും പ്രവര്‍ത്തകരും ചേര്‍ന്ന് വിനോദിനിയെ അവിടെനിന്നും മാറ്റുകയായിരുന്നു. പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും സങ്കടം അടക്കാനായില്ല. ടൗണ്‍ഹാള്‍ പരിസഹം മുദ്രാവാക്യങ്ങള്‍ കൊണ്ട് നിറഞ്ഞു.

ടൗണ്‍ഹാളിലേക്കുള്ള വിലാപയാത്രയ്ക്ക് വഴിയിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കാത്തുനിന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയെ ചെങ്കൊടി പുതപ്പിച്ചു. രാത്രി പത്ത് മണി വരെ ഇവിടെ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12.54 ഓടുകൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു.

വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ആയിരക്കണക്കിന് പേര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ മൃതദേഹം വഹിച്ചുള്ള വാഹനം നിര്‍ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com