മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ലൈല; കൂടുതല്‍ ഇരകളുണ്ടോയെന്ന് സംശയം;  25 മിസ്സിങ് കേസുകള്‍ വീണ്ടും അന്വേഷിക്കുന്നു

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്ത്രീകളുടെ തിരോധാനക്കേസുകള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം
പ്രതി ലൈല /ഫയല്‍ ചിത്രം
പ്രതി ലൈല /ഫയല്‍ ചിത്രം

കൊച്ചി: മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി ലൈല. കോടതിയിലേക്ക് കൊണ്ടുപോകുമ്പാള്‍, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ലൈലയുടെ മറുപടി. മനുഷ്യമാംസം കഴിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്ന ഒറ്റവാക്കിലായിരുന്നു പ്രതികരണം. 

നരബലിക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ലഭിച്ച തെളിവുകളില്‍ സ്ഥിരീകരണം വേണം. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ പ്രതികലെ 12 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. 

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്ത്രീകളുടെ തിരോധാനക്കേസുകള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ത്രീ തിരോധാനക്കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. എറണാകുളത്ത് 13 ഉം പത്തനംതിട്ടയില്‍ 12 ഉം മിസ്സിങ് കേസുകളാണുള്ളത്. ഈ കേസുകളില്‍ അന്വേഷണം വഴി മുട്ടി നില്‍ക്കുകയായിരുന്നു. 

പത്തനംതിട്ടയിലെ മിസ്സിങ് കേസുകളില്‍ മൂന്നെണ്ണം ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. രണ്ടു ജില്ലകളിലായി 25 കേസുകളാണ് വീണ്ടും വിശദമായി പരിശോധിക്കുന്നത്. കോട്ടയം ജില്ലയിലെ മിസ്സിങ് കേസുകളും വീണ്ടും അന്വേഷിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ കേസന്വേഷണ പുരോഗതി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com