സഹോദരങ്ങൾക്കൊപ്പം ചെക്ക് ഡാം കാണാനെത്തി; ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ 14കാരൻ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

വെള്ളത്തിൽ വീണ സഹോദരന്റെ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അഫ്സൽ കയത്തിൽ വീഴുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ചെക്ക് ഡാം കാണാനെത്തിയ വിദ്യാർഥി മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു. ഈരാറ്റുപേട്ട കന്നുപറമ്പിൽ അഫ്സൽ (14) ആണ് മരിച്ചത്. ഈലക്കയം ചെക്ക് ഡാമിലാണ് അപകടം.

സഹോദരങ്ങൾക്കൊപ്പമാണ് അഫ്സൽ ചെക്ക് ഡാം കാണാനെത്തിയത്. വെള്ളത്തിൽ വീണ സഹോദരന്റെ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അഫ്സൽ കയത്തിൽ വീഴുകയായിരുന്നു.

നാട്ടുകാരും അ​ഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിന് ശേഷമാണ് അഫ്സലിനെ കണ്ടെത്തിയത്. മൃതദേഹം പാലാ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com