ഒരാളെക്കൂടി കൊന്നുകുഴിച്ചിട്ടു?; ഇലന്തൂരില്‍ പരിശോധന; പ്രതികള്‍ക്ക് നേരെ പ്രതിഷേധം

മുഖ്യപ്രതി ഷാഫി ഒരു  പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായി ആയി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു
പൊലീസ് പരിശോധന നടത്തുന്നു/ ഫയല്‍
പൊലീസ് പരിശോധന നടത്തുന്നു/ ഫയല്‍

പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ റോസ്‌ലി, പത്മ എന്നിവരെക്കൂടാതെ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുണ്ടെന്ന് പൊലീസിന് സംശയം. ഭഗവല്‍ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച മറുപടികളാണ് പൊലീസിന് ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല.

ഇക്കാര്യത്തില്‍ സംശയ നിവാരണത്തിനായി മൃതദേഹം കണ്ടെത്തുന്നതില്‍ പ്രത്യേക വൈദഗ്ധ്യം ലഭിച്ച മായ, മര്‍ഫി എന്നീ പൊലീസ് നായകളെക്കൂടി ഭഗവല്‍ സിങ്ങിന്റെ വീടിന്റെ വീട്ടിലെ പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. എത്ര പഴക്കമുള്ളതും ആഴത്തിലുള്ളതുമായ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ചിട്ടുള്ളതാണ് ഈ കെടാവര്‍ നായ്കള്‍. 

രാവിലെ കൊച്ചിയില്‍ നിന്നാണ് നരബലിക്കേസിലെ പ്രതികളായ ഷാഫി, ഭഗവല്‍ സിങ്ങ്, ലൈല എന്നിവരെ കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. പ്രതികളെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. 

അതേസമയം മുഖ്യപ്രതി ഷാഫി ഒരു  പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ  സഹായി ആയി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. മധ്യ കേരളത്തിലെ ഒരു ഡോക്ടറുടെ പോസ്റ്റ് മോര്‍ട്ടം സഹായി ആയി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലായത്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com