മലപ്പുറം: തിരൂരില്‍ ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മ മരിച്ചു. തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരിച്ചത്. ഓട്ടോയിലെ യാത്രക്കാരായ ലൈലയുടെ മരുമകള്‍ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിന്‍ (6), സിയാ ഫാത്തിമ (4), ഓട്ടോ ഡ്രൈവര്‍ നടുവിലങ്ങാടി ആനപ്പടി കണ്ണച്ചമ്പാട്ട് മുജീബ് (40) എന്നിവരെ സാരമായ പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികില്‍സക്കു ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ കോഴിക്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി; തെരച്ചില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ