മൊഴി മാറ്റിയത് പ്രതികളെ പേടിച്ച്; മധു വധക്കേസില്‍ നാടകീയ നീക്കം; കൂറുമാറിയ സാക്ഷി കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2022 12:43 PM  |  

Last Updated: 20th October 2022 12:43 PM  |   A+A-   |  

madhu CASE

കൊല്ലപ്പെട്ട മധു/ഫയല്‍

 


പാലക്കാട്: മധു വധക്കേസില്‍ വീണ്ടും അസാധാരണ നാടകീയ സംഭവം. പ്രതികളുടെ ഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസിലെ പത്തൊമ്പതാം സാക്ഷി കക്കിയാണ് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി രംഗത്തെത്തിയത്. 

പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ കൂറുമാറിയതെന്ന് കക്കി പറഞ്ഞു. മണ്ണാര്‍ക്കാട് എസ് എടി കോടതിയില്‍ വെച്ചാണ് കക്കി വീണ്ടും മൊഴി മാറ്റിയത്. പൊലീസിനോട് പറഞ്ഞതാണ് ശരിയായ മൊഴി. പ്രതികളെ പേടിച്ചാണ് പിന്നീട് മാറ്റിപ്പറഞ്ഞതെന്നും കക്കി വ്യക്തമാക്കി. 

മധുവിനെപ്പോലെ ഒരാളെ പിടിച്ചു വരുന്നതു കണ്ടു. അകമലയില്‍ വെച്ച് മധുവിനെ കണ്ടു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞുവെന്നുമാണ് കക്കി നേരത്തെ പൊലീസിന് കൊടുത്തിരുന്ന മൊഴി. രണ്ടാം പ്രതിയെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. 

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ്, ദൃക്‌സാക്ഷികളായ സാക്ഷികളെ വിസ്തരിച്ചശേഷം മാത്രമേ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കാവൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടുക്കി യൂദാഗിരിയിലെ ആഭിചാരകേന്ദ്രത്തിലേക്ക് സിപിഎം പ്രതിഷേധം; ബലിത്തറകള്‍ നശിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ