കാല്‍പാദങ്ങളോട് ചേര്‍ത്ത് ഒട്ടിച്ച നിലയില്‍ സ്വര്‍ണം; നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2022 09:52 AM  |  

Last Updated: 24th October 2022 09:52 AM  |   A+A-   |  

kochi airport

ഫയല്‍ ചിത്രം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. കൊച്ചി വിമാനത്താവളത്തില്‍ നിന്നും 78 ലക്ഷം രൂപ വിലവരുന്ന 1762 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാല്‍പാദങ്ങളോട് ചേര്‍ത്ത് ഒട്ടിച്ച നിലയിലായിരുന്നു സ്വര്‍ണം. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ദില്‍ഷാദാണ് പിടിയിലായത്. 

ഷാര്‍ജയില്‍നിന്നും എത്തിയ ഇയാള്‍ ഇരു കാല്‍ പാദങ്ങളുടേയും താഴെയാണ് അതിവിദഗ്ധമായി സ്വര്‍ണം ചേര്‍ത്തു വെച്ചത്. തുടര്‍ന്ന് ടേപ്പ് വച്ച് സ്വര്‍ണം തിരിച്ചറിയാത്ത വിധം ഭദ്രമായി പൊതിഞ്ഞ് സോക്‌സും ഷൂസും ധരിക്കുകയായിരുന്നു. ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസുകാര്‍ ഷൂസ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു. ഇതിനു മുമ്പ് സ്വര്‍ണം ലായനിയാക്കി മാറ്റി തോര്‍ത്തില്‍ ലയിപ്പിച്ച് കൊണ്ടുവന്നതും പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസവും ഗള്‍ഫില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയുടെ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.185 ഗ്രാം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കസ്ംറ്റസ് പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി മുനീറാണ് പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആരാധനാലയത്തിന്റെ ശൗചാലയത്തിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാർ പിടികൂടി, അറസ്റ്റ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ