കൊച്ചിയില്‍ കെട്ടിടം തകര്‍ന്നുവീണു; രണ്ട് തൊഴിലാളികള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2022 11:43 AM  |  

Last Updated: 26th October 2022 12:25 PM  |   A+A-   |  

kochi

തകര്‍ന്നുവീണ കെട്ടിടം/ ടെലിവിഷന്‍ ചിത്രം

 

കൊച്ചി: മരടില്‍ ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ രണ്ടുതൊഴിലാളികളാണ് മരിച്ചത്.  സുശാന്ത് കുമാര്‍, ശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം.

പഴയ വീട് പൊളിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഇരുവരെയും പുറത്തെത്തിച്ചു. രണ്ടുപേരുടെയും പരിക്ക് ഗുരുതരമായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിഎസ്‌സി പരീക്ഷയ്ക്ക് പോകുകയാണെന്ന് കെഞ്ചിപ്പറഞ്ഞു; തടഞ്ഞുവച്ച് ബൈക്കിന്റെ ചാവിയൂരി; പൊലീസുകാരന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ