ചേച്ചിമാർ ബാത്ത്റൂമിൽ നിന്ന് പുകവലിക്കുന്നതുകണ്ടു, ഓടിച്ചിട്ട് പിടിച്ച് മുടി മുറിച്ചു; പരാതിയുമായി ആറാം ക്ലാസുകാരി

കൊല്ലത്തെ പ്രധാന ഗേൾസ് സ്കൂളിലാണ് സംഭവമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം; പുക വലിക്കുന്നത് കണ്ടതിന്റെ പേരിൽ മുതിർന്ന വിദ്യാർത്ഥികൾ ചേർന്ന് മുടി മുറിച്ചെന്ന് ആറാം ക്ലാസുകാരിയുടെ പരാതി.കൊല്ലത്തെ പ്രധാന ഗേൾസ് സ്കൂളിലാണ് സംഭവമുണ്ടായത്. ആറ് പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്ക് എതിരെയാണ് പരാതി. ഓണാഘോഷ പരിപാടിയുടെ ദിവസം ബാത്ത്റൂമിൽ വച്ച് പുകവലിക്കുന്നതു കണ്ടെന്നും ഇതു പുറത്തു പറയരുതെന്ന് പറഞ്ഞ് മർദിക്കുകയും മുടിമുറിക്കുകയുമായിരുന്നു എന്ന് കുട്ടി പറയുന്നു. 

ആറു പെണ്‍കുട്ടികളാണ് ഒരു സിഗരറ്റ് കൈമാറ്റം ചെയ്ത് വലിച്ചത്. ഇത് പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ആറാം ക്ലാസുകാരിയുടെ ഇടതുവശത്തെ തലമുടി കത്രികകൊണ്ട് മുറിച്ചത്. ഓണപരിപാടിയുടെ ദിവസം ബാത്റൂമിൽ പോയപ്പോൾ അവർ നിന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടു. ഇതു കണ്ട് ഓടിയ എന്നെ ഓടിച്ചിട്ടു പിടിച്ച് പുറകിലേക്കു കൊണ്ടുപോയി. പിന്നീട് ക്ലാസിൽ പോയി കത്രിക എടുത്തുകൊണ്ടു വന്ന് എന്റെ മുടി വെട്ടി. എന്റെ വയറ്റിലൊക്കെ കുറേ ഇടിച്ചു. ഇത് ആരോടെങ്കിലും പറഞ്ഞാൽ എന്നെ കൊല്ലുമെന്നും പറ‍ഞ്ഞവെന്നും ആറാം ക്ലാസുകാരി പറഞ്ഞു. 

അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ സമിതി കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കി. സ്കൂളില്‍വച്ച് പരാതിക്കിടയായത് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുത വ്യക്തമാകൂവെന്ന് ശിശു സംരക്ഷണ ഓഫിസര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com