പാലോട് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; അപകടത്തില്‍ മരണം രണ്ടായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th September 2022 07:28 AM  |  

Last Updated: 05th September 2022 08:01 AM  |   A+A-   |  

palod_accident

തിരച്ചില്‍ നടത്തുന്നു/ ടിവി ദൃശ്യം

 

 

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മങ്കയം ആറ്റില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (34) ആണ് മരിച്ചത്. രണ്ടു കിലോമീറ്റർ അകലെ മൂന്നാറ്റ് മുക്കില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. യുവതിക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയായിരുന്നു.

മല വെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ച ആറ് വയസ്സുകാരി നസ്രിയ ഫാത്തിമയെ നേരത്തെ കണ്ടെത്തിയിരുന്നു. ഒഴുക്കില്‍പ്പെട്ട നസ്‌റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. കരയ്ക്ക് എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായ കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചു. 

ഇന്നലെ വൈകീട്ട് നെടുമങ്ങാട് നിന്നെത്തിയ 5 കുട്ടികളടക്കം 11 പേരടങ്ങിയ ബന്ധുക്കള്‍ മങ്കയം ആറ്റില്‍ ഇറങ്ങിയപ്പോഴാണ് ശക്തമായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. പൊന്‍മുടിയില്‍ ഉണ്ടായ ശക്തമായ മഴ, മലവെള്ളപ്പാച്ചിലായി ആറ്റിലേക്ക് ഒഴുകിയെത്തിയതാണ് അപകടകാരണമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ