കൊലപാതകത്തിന് പ്രകോപനമായത് ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മുന്‍വൈരാഗ്യമെന്നും പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2022 02:17 PM  |  

Last Updated: 10th September 2022 02:17 PM  |   A+A-   |  

dead_body

 

കൊച്ചി: എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. കുത്തേറ്റ് മരിച്ച സജുനും പ്രതി കിരണ്‍ ആന്റണിയുമായി സാമ്പത്തിക ഇടപാടിന്റെ പേരിലും വ്യക്തിപരമായും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ഫോട്ടോയുമാണ് പ്രകോപനമായത്. 

കിരണിന്റെ വീടിനടുത്തുവച്ചാണു സജുന്‍ സഹീറിന് കുത്തേറ്റത്. ഇവര്‍ തമ്മില്‍ രണ്ട് വര്‍ഷമായി തര്‍ക്കമുണ്ട്, വിവിധ സ്‌റ്റേഷനുകളില്‍ കേസുകളുമുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. രാത്രി ഒരു മണിക്ക് ശേഷം ഇവര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. 

സജുന്‍ ഷഹീറിനെ കിരണ്‍ ആന്റണിയും മറ്റൊരാളും ചേര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തമ്മനം സ്വദേശി സജുനെ കൊച്ചി കലൂരിനടുത്ത് ജേണലിസ്റ്റ് കോളനിക്കു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി പരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും കമ്മിഷണര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഉത്രട്ടാതി വള്ളംകളി ഒരുക്കത്തിനിടെ പള്ളിയോടം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ