ബൈക്കില്‍ ബസിടിച്ച് റോഡിലേക്ക് വീണു; ടിപ്പര്‍ കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

സംസ്ഥാനപാതയില്‍ ചാലക്കര വളവിലാണ് അപകടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോഴിക്കോട്: താമരശേരി തച്ചംപൊയിലില്‍ ബസിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ യുവാക്കള്‍ ടിപ്പര്‍ കയറി മരിച്ചു. സംസ്ഥാനപാതയില്‍ ചാലക്കര വളവിലാണ് അപകടം.

ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ടിപ്പറാണ് യുവാക്കളുടെ ദേഹത്തുകൂടി കയറി ഇറങ്ങിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com