ലാത്തി ഒടിച്ചു, യൂണിഫോം വലിച്ചു കീറി; തിരുവന്തപുരത്ത് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം; 11 പേര്‍ക്കെതിരെ കേസ്

വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ്, ഡ്രൈവര്‍ സിപിഒ അരുണ്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. തിരുവനന്തപുരം കാരക്കോണത്ത് പൊലീസുകാരെ ഗുണ്ടാസംഘം ആക്രമിച്ചു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ്, ഡ്രൈവര്‍ സിപിഒ അരുണ്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു. 

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കാരക്കോണത്ത് നടന്ന ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വെള്ളറട പൊലീസ് സ്ഥലത്ത് എത്തിയത്. അക്രമസംഘത്തില്‍പ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ ഒരുസംഘം ഇവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമികള്‍ പൊലീസുകാരുടെ ലാത്തി ഒടിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. 

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനും അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട പതിനൊന്ന് പേരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മര്‍ദ്ദനമേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com