രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയില്‍; വിദ്യാര്‍ത്ഥികളുമായി സംവദിക്കും

രാവിലെ നാവായിക്കുളത്തു നിന്നാണ് യാത്ര ആരംഭിക്കുന്നത്
ഭാരത് ജോഡോ യാത്ര/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
ഭാരത് ജോഡോ യാത്ര/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

തിരുവനന്തപുരം: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. രാവിലെ നാവായിക്കുളത്തു നിന്നാണ് യാത്ര ആരംഭിക്കുന്നത്. കടമ്പാട്ടുകോണത്തു വെച്ചാണ് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കുന്നത്. 

രാവിലെ എട്ടു മണിക്ക് അതിര്‍ത്തിയായ പാരിപ്പള്ളി മുക്കട ജംക്ഷനില്‍ കൊല്ലത്തു നിന്നുള്ള നേതാക്കളും ചാത്തന്നൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തകരും ചേര്‍ന്നു രാഹുലിനെ സ്വീകരിക്കും. 10 മണിക്ക് ചാത്തന്നൂരിലാകും രാവിലത്തെ പദയാത്ര സമാപിക്കുക. 

തുടര്‍ന്ന് ചാത്തന്നൂര്‍ എംപയര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വിശ്രമം. ഇതിനിടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി രാഹുല്‍ സംവദിക്കും. വൈകിട്ടു നാലിനു ചാത്തന്നൂരില്‍ പദയാത്ര പുനരാരംഭിച്ച് പള്ളിമുക്ക് മാടന്‍നടയില്‍ സമാപിക്കും. 

നാളെ യാത്ര ഇല്ല

യാത്ര ഒരാഴ്ച പിന്നിടുമ്പോള്‍ ഒരു ദിവസം വിശ്രമം ക്രമീകരിച്ചിരിക്കുന്നതിനാലാണ് നാളത്തെ പര്യടനം ഒഴിവാക്കിയത്. 16 ന് പോളയത്തോട് നിന്നും യാത്ര പുനരാരംഭിക്കും. ഉച്ചയ്ക്ക് നീണ്ടകരയില്‍ കശുവണ്ടിത്തൊഴിലാളികളുമായി സംവദിക്കും. വൈകിട്ടു കരുനാഗപ്പള്ളിയില്‍ സമാപനം. 17 ന് രാവിലെ 10ന് ഓച്ചിറ വഴി ആലപ്പുഴയില്‍ പ്രവേശിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com