തിരുവനന്തപുരത്ത് നാല് നായകൾ ചത്ത നിലയിൽ; ഭക്ഷണത്തിൽ വിഷം കൊടുത്തെന്ന് സംശയം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2022 08:26 PM  |  

Last Updated: 15th September 2022 08:26 PM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നഗരത്തിൽ നാല് നായകളെ ചത്ത നിലയിൽ കണ്ടെത്തി. നാല് നായകളിൽ ഒന്ന് വളർത്തു നായയാണ്. വഞ്ചിയൂരിലാണ് മൂന്ന് തെരുവു നായകളേയും ഒരു വള‍ര്‍ത്തു നായയേയും ചത്ത നിലയിൽ കണ്ടെത്തിയത്. 

ഭക്ഷണത്തിൽ വിഷം കല‍ര്‍ത്തി നൽകി നായകളെ കൊന്നുവെന്നാണ് സംശയിക്കുന്നത്. ഒരു കാറിൽ എത്തിയവർ റോഡിൽ കൊണ്ടു വച്ച ഭക്ഷണം കഴിച്ചതിന് ശേഷമാണ് പട്ടികൾ ചത്തതെന്നു സമീപവാസികൾ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പേയിളകി പാഞ്ഞു നടന്നു; പശുവിനെ വെടിവച്ച് കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ