തിരുവനന്തപുരം: ഗവര്‍ണര്‍-മുഖ്യമന്ത്രി പോരില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിഷയത്തില്‍ ഇടപെടണം. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കേന്ദ്രം നോക്കി നില്‍ക്കുകയാണ്. കുട്ടികള്‍ തെരുവില്‍ തെറിവിളിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. ഭീഷണി ഉണ്ടെന്ന് ഗവര്‍ണര്‍ പറയുന്നത് ഗൗരവമായി കാണണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
പദവിക്ക് യോജിച്ച പ്രവര്‍ത്തനമല്ല ഗവര്‍ണറുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഗവര്‍ണറുടെ പദവിയോട് ഭരണഘടനാപരമായ ബഹുമാനമുണ്ട്. ബില്ലുകളില്‍ ഒപ്പിടുമോയെന്ന ഒരാശങ്കയും ഇല്ല. എല്ലാ നിയമവഴികളും തേടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഗവര്‍ണര്‍ സ്വയം ചെറുതാവുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉള്ളതു പറയും. കമ്യൂണിസ്റ്റുകാര്‍ കര്‍ട്ടന് പിന്നില്‍ നിന്ന് കളിക്കുന്നവരല്ല. ഒരു പ്രത്യേകതയും ഇല്ലാത്ത സ്ഥാനത്തിരുന്ന എന്തൊക്കെയോ വിളിച്ചു പറയുന്നു. അനാവശ്യമായ ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
നിയമസഭാ കയ്യാങ്കളിയില്‍ വി ശിവന്‍കുട്ടിക്ക് മര്‍ദ്ദനമേറ്റ് ബോധം കെട്ടെന്ന പ്രസ്താവന ജയരാജന്‍ ആവര്‍ത്തിച്ചു. കണ്ടതാണ് താന്‍ പറഞ്ഞത്. ശിവന്‍കുട്ടി കണ്ടിട്ടില്ല. കാരണം ശിവന്‍കുട്ടി ബോധം കെട്ടുകിടക്കുകയായിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates