കാര്‍ കഴുകുന്നതിനിടെ വാട്ടര്‍ എയര്‍ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് എൻജിനിയർ മരിച്ചു

വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു
കാര്‍ കഴുകുന്നതിനിടെ വാട്ടര്‍ എയര്‍ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് എൻജിനിയർ മരിച്ചു

പാലക്കാട്;  കാര്‍ കഴുകുന്നതിനിടെ വാട്ടര്‍ എയര്‍ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. 

റിനോ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന സഹോദരന്‍ റിന്റോ തിരിച്ചുവന്നപ്പോഴാണ് റിനോയെ വൈദ്യുതാഘാതമേറ്റ നിലയില്‍ കണ്ടത്. നാട്ടുകാരും റിന്റോയും ചേര്‍ന്ന് മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലെത്തിക്കുംമുമ്പേ മരിച്ചു.

കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗം എന്‍ജിനിയറായിരുന്നു റിനോ. വെള്ളിയാഴ്ചയാണ് അവധിയില്‍ വന്നത്. വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10-ന് കോട്ടപ്പുറം സെയ്ന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com