ഭാര്യയുടെ കൈ വെട്ടിമാറ്റി, മുടി മുറിച്ചു; ഒളിവിൽപോയ ഭർത്താവ് പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 07:42 AM  |  

Last Updated: 18th September 2022 08:20 AM  |   A+A-   |  

husband_attacked_wife

പത്തനംതിട്ട; പത്തനംതിട്ടയിൽ ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. പറയന്‍കോട് ചാവടിമലയില്‍ വിദ്യയുടെ കൈ ആണ് ഭര്‍ത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. വിവാഹമോചന കേസ് നടക്കുന്നതിനിടെയായിരുന്നു അക്രമം. ഒളിവിൽ പോയ സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് വിദ്യയെ സന്തോഷ് ഭര്‍ത്താവ് ആക്രമിച്ചത്. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റു. വിദ്യയുടെ മുടിയും മുറിച്ചു. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. 

ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെട്ടു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി വിദ്യയെ ആക്രമിക്കാന്‍ സന്തോഷ് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

വിഭാഗീയത രൂക്ഷം; കണ്ണൂര്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ