ഗൃഹനാഥന്റെ ആത്മഹത്യ: സിപിഎം നേതാവിനും പഞ്ചായത്ത് പ്രസിഡന്റിനും എതിരെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 04:26 PM  |  

Last Updated: 25th September 2022 04:26 PM  |   A+A-   |  

babu_1

ബാബു, ആത്മഹത്യ കുറിപ്പ്/ വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

പത്തനംതിട്ട: പെരുനാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ പരാതി. പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനനും സിപിഎം ലോക്കല്‍ സെക്രട്ടറി റോബിനും എതിരെ മരിച്ച ബാബുവിന്റെ ഭാര്യയാണ് പരാതി നല്‍കിയത്. ബാബുവിന്റെ ആത്മഹത്യ കുറിപ്പില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ പരാമര്‍ശമുണ്ടായിരുന്നു. വെയിറ്റിങ് ഷെഡ് നിര്‍മ്മാണത്തിന് സ്ഥലം പിടിച്ചെടുക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. 

ഞായറാഴ്ച രാവിലെയാണ് വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.വെയിറ്റിങ് ഷെഡിനായി പഞ്ചായത്ത് ബലമായി രണ്ട് സെന്റ് സ്ഥലം പിടിച്ചെടുത്തു എന്നാണ് ആരോപണം. കത്തിലെ കയ്യക്ഷരം ബാബുവിന്റെ തന്നെയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ആരോപണത്തില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ പ്രതികരിച്ചു. പഴയ വെയിറ്റിങ് ഷെഡ് പൊളിച്ചു പണിയാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. ബാബു സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം ഉന്നയിച്ചപ്പോള്‍ ആ സ്ഥലം അളന്ന് കൊടുത്ത് വിഷയം അവസാനിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മാസങ്ങളായി ബാബുവുമായി സംസാരിച്ചിട്ടില്ലെന്നും റോബിന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ പലിശക്കാരെ കൊണ്ട് പൊറുതിമുട്ടി; വീട്ടുകാരറിയാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിയുടെ മുന്നില്‍, 'ഉറപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ