വീട് കുത്തിത്തുറന്ന് പതിനഞ്ചര പവനും 1,500 രൂപയും കവർന്നു; 15 വർഷങ്ങൾക്ക് ശേഷം കള്ളൻ വലയിൽ! 

കേസിലെ മറ്റ് പ്രതികളും കാമാക്ഷിപുരം സ്വദേശികളുമായ യേശുദാസ്, വടിവേലു, പളനിവേലു എന്നിവര്‍ 2007ല്‍ത്തന്നെ മറ്റൊരു മോഷണക്കേസില്‍ തമിഴ്നാട് പൊലീസിന്റെ പിടിയിലായിരുന്നു
ഷോളയപ്പൻ
ഷോളയപ്പൻ

തൊടുപുഴ: വീട് കുത്തിത്തുറന്നു സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ കൂട്ടു പ്രതിയെ 15 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. 2007ല്‍ അറക്കുളം തുരുത്തിക്കരയില്‍ ഷിബുവിന്റെ വീട്ടില്‍ നിന്ന് പതിനഞ്ചര പവന്‍ സ്വര്‍ണവും 1500 രൂപയും കവര്‍ന്ന കേസിലെ നാല് പേരിൽ മുഖ്യ പ്രതിയാണ് വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ വലയിലായത്. 

മുഖ്യ പ്രതി ഷോളയപ്പ (42) നെയാണ് കാഞ്ഞാര്‍ പൊലീസ് എഎസ്ഐ പികെ നിസാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സലാഹുദീന്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ കാമാക്ഷിപുരത്തു നിന്നാണ് ഇയാൾ പിടിയിലായത്. 

കേസിലെ മറ്റ് പ്രതികളും കാമാക്ഷിപുരം സ്വദേശികളുമായ യേശുദാസ്, വടിവേലു, പളനിവേലു എന്നിവര്‍ 2007ല്‍ത്തന്നെ മറ്റൊരു മോഷണക്കേസില്‍ തമിഴ്നാട് പൊലീസിന്റെ പിടിയിലായിരുന്നു. ഇവരുടെ മൊഴിയില്‍ നിന്ന് ഷോളയപ്പനും മോഷണത്തിനുണ്ടായിരുന്നുവെന്ന വിവരം കിട്ടിയിരുന്നു. എന്നാല്‍, കേസന്വേഷണം പലവിധ കാരണങ്ങളാല്‍ തടസപ്പെട്ടു. 

എന്നാല്‍, ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന കേസുകള്‍ തെളിയിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചതോടെയാണ് ഒന്നര ദശാബ്ദത്തിന് ശേഷം മോഷ്ടാവ് പിടിയിലായത്. കാമാക്ഷിപുരം പൊലീസിന്റെ സഹായത്തോടെയാണ് ഷോളയപ്പനെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com