വയോധികയുടെ മൃതദേഹം പുഴയിൽ; മൂന്ന് ദിവസം പഴക്കം; ആളെ തിരിച്ചറിഞ്ഞത് മരുന്ന് കുറിപ്പടിയിൽ നിന്ന്

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 26th September 2022 07:13 AM  |  

Last Updated: 26th September 2022 07:13 AM  |   A+A-   |  

man found dead on top of the tree

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: വയനാട്ടില്‍ വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൂളിവയല്‍ കാലായില്‍ അമ്മിണി (75) യാണ് മരിച്ചത്. പനമരം പരിയാരത്ത് കബനി പുഴയിൽ നിന്നാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പനമരം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മരുന്ന് കുറിപ്പടിയിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇവര്‍ കഴിഞ്ഞ വ്യാഴാഴ്ച പനമരം ആശുപത്രിയിലേക്ക് മരുന്നിനായി പോയിരുന്നു. തുടര്‍ന്ന് തിരിച്ചു വരാത്തതിനാല്‍ മകന്‍ ബന്ധു വീടുകളിലും മറ്റും അന്വേഷിച്ച് നടക്കുകയായിരുന്നു. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. മക്കള്‍: ബാലന്‍, ഓമന. മരുമക്കള്‍: ശോഭ, ബേബി.

ഈ വാര്‍ത്ത കൂടി വായിക്കൂ

കെ റെയിലിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍; വിശദ പദ്ധതി രേഖ ഇതുവരെ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ