ട്രെയിനിലെ തീവെപ്പ്: മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം

കോരപ്പുഴ പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
ട്രെയിനിലെ തീവെയ്പ്: മരിച്ചവര്‍/ ടിവി ദൃശ്യം
ട്രെയിനിലെ തീവെയ്പ്: മരിച്ചവര്‍/ ടിവി ദൃശ്യം

തിരുവനന്തപുരം: എലത്തൂരില്‍ ടെയിനില്‍ തീവെയ്പിനിടെ മരിച്ച മൂന്നുപേരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്മത്ത് (45), റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ, നൗഫിക് എന്നിവരാണ് മരിച്ചത്.

കോരപ്പുഴ പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ വെച്ചപ്പോള്‍ പരിഭ്രാന്തരായി ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് സംശയിക്കുന്നത്.

ട്രെയിനില്‍ നടത്തിയ ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അനില്‍കുമാര്‍ എന്നലാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. തീവെപ്പില്‍ പൊള്ളലേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. 

ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം അരങ്ങേറിയത്. രാജ്യവ്യാപകമായി നടത്തിയ തിരച്ചിലിനൊടുവില്‍, നാലുദിവസത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നും പ്രതിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com